കടകളിൽ മോഷണം
1575421
Sunday, July 13, 2025 8:24 AM IST
കോടന്നൂർ: ശാസ്താംകടവിൽ പ്രവർത്തിക്കുന്ന ആതിര ഫീഡ്സ്, അടിയാട്ട് സ്റ്റോഴ്സ് എന്നി വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. അടിയാട്ട് സ്റ്റോഴ്സിൽനിന്ന് ആറായിരംരൂപയും ആതിര ഫീഡ്സിൽനിന്ന് പണവും നഷ്ടപ്പെട്ടു.
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം വ്യാപാരസ്ഥാപനങ്ങളിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് മോഷണംനടന്നത്. കടയുടമകൾ ചേർപ്പ് പോലീസിൽ പരാതിനൽകി. കട കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാരകളും പരിസരത്തുനിന്ന് കിട്ടി.
പാവറട്ടിയിൽ മോഷണശ്രമം
പാവറട്ടി: പുളിഞ്ചേരിപ്പടി ഇറച്ചിപുരയ്ക്കുസമീപം മേലിട്ട് ജോസിന്റെ വീട്ടിൽ വീണ്ടും മോഷണശ്രമം. വെള്ളിയാഴ്ച പുലർച്ച മോഷ്ടാവ് വീടിന്റെ പിന്വശത്തേയ്ക്കുവരുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയിൽ ലഭിച്ചു.
സിസിടിവി കാമറയിലെ ഫ്ലാഷ്ലൈറ്റ് മിന്നുകയും വീട്ടുടമയുടെ ഫോണിൽ അലറാം മുഴങ്ങുകയും ചെയ്തതോടെ മോഷ്ടാവ് മുഖംമറച്ച് തിരിച്ചു പോകുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ അകത്തും പുറത്തുമുളള ലൈറ്റുകൾ തെളിയിക്കുകയും ചുറ്റുപാടും പരിശോധനനടത്തുകയും ചെയ്തങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഏപ്രിലും ജോസിന്റെ വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. വീട്ടുകാർ പാവറട്ടി പോലീസിൽ പരാതി നൽകി. പാവറട്ടിയിലും പരിസരങ്ങളിലും മോഷണശ്രമം തുടരുന്ന സാഹചര്യത്തിൽ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.