മൃതദേഹം തിരിച്ചറിഞ്ഞു
1575506
Sunday, July 13, 2025 11:56 PM IST
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കടലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ താനൂർ എടക്കെടപ്പുര ഷാജഹാന്റെ മകൻ ജുറൈജി(17)ന്റെ മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒമ്പതിന് പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജുറൈജിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് വ്യാപകതെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കരയിൽ നിന്ന് 18 കിലോമീറ്റർ അകലെ കടലിൽ നിന്ന് ഇന്നലെ രാവിലെ അഴിക്കോട് തീരദേശ പോലീസ് മൃതദേഹം കരയിലെത്തിച്ചു.