കാണാതായ സൈനികനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി
1575842
Tuesday, July 15, 2025 2:03 AM IST
ഗുരുവായൂർ: പരിശീലനത്തിനായി മുംബൈ ബാന്ദ്രയിൽനിന്ന് യുപിയിലെ ബറേലിക്ക് ട്രയിനിൽപോയി കാണാതായ യുവ സൈനികനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി.
ഗുരുവായൂർ താമരയൂർ കൊങ്ങണംവീട്ടിൽ ഗഫൂറിന്റെയും ഫൗസിയയുടേയും മകൻ ഫർസീൻ ഗഫൂറിനായി(28) ഭാര്യ സെറീനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് അടുത്ത തിങ്കളാഴ്ചയ്ക്കുമുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണംനല്‍കാന്‍ ആവശ്യപ്പെട്ടു.
ഗുരുവായൂർ താമരയൂർ സ്വദേശി അഡ്വ.വി.വി. ജോയ് മുഖേനയാണ് ഹര്‍ജി നല്‍കിയത്. ആര്‍മിയില്‍ പൂനെ റെജിമെന്റില്‍ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റായി ജോലിചെയ്യുന്ന ഫര്സീന് ബറേലിയിലുള്ള ആര്‍മി ആശുപത്രിയിലേക്ക് കഴിഞ്ഞ 10നാണ് ബാന്ദ്ര റെയിൽവെ സ്റ്റേഷനിൽനിന്ന് യാത്രതിരിച്ചത്.
എന്‍.കെ. അക്ബര്‍ എംഎല്‍എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് എന്നിവര്‍ ഫര്‍സീന്റെ വീട് സന്ദര്‍ശിച്ചു.