നായാട്ടുകുണ്ടില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചില്ല
1575396
Sunday, July 13, 2025 8:22 AM IST
വെള്ളിക്കുളങ്ങര: നായാട്ടുകുണ്ടില്‍ ഞായറാഴ്ച പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്ന സ്ഥലത്ത് വനപാലകര്‍ ശനിയാഴ്ചയും പരിശോധന നടത്തി. ഇവിടെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവിടെയുള്ള പൂവക്കാട്ട് അസീസ്, ചേറങ്ങാടന്‍ പോളി എന്നിവരുടെ വീടുകള്‍ക്കരികെ പുലിയെ കണ്ടതായി പറയുന്നത്. എന്നാല്‍ പൂച്ചപുലി എന്ന ഇനത്തിനുള്ള ജീവിയാണോ ഇതെന്ന കാര്യവും വനപാലകര്‍ പരിശോധിക്കുന്നുണ്ട്. അതേ സമയം പുലിയെ പിടികൂടാന്‍ കൂടുസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂടു സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് വനപാലകരുടെ നിലപാട്.