ഉന്നതവിജയികളെ അനുമോദിച്ചു
1575540
Monday, July 14, 2025 1:07 AM IST
ആളൂര്‍ പഞ്ചായത്ത്
ആളൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും വിദ്യാലയങ്ങളേയും അനുമോദിച്ചു. "മികവ് 2025' എന്ന പേരില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് രതി സുരേഷ്, ബിന്ദു ഷാജു, ജോസ് മാഞ്ഞുരാന്‍, ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, സന്ധ്യ നൈസന്‍, ജുമൈല സഹീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെല്ലായി സഹകരണ ബാങ്ക്
കൊടകര: നെല്ലായി-പറപ്പൂക്കര സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
"ആദരണീയം 2025' എന്ന പേരില്‍ സംഘടപ്പിച്ച ചടങ്ങ് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എസ്.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, മുന്‍ ബാങ്ക് പ്രസിഡന്റ് എം.ഒ.ജോണ്‍, പഞ്ചായത്തംഗം കെ.കെ. രാജന്, വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, ഭരണ സമിതി അംഗങ്ങളായ പി.പി. ഡേവിസ്, പി.ആര്. പ്രശാന്ത്, പി.നന്ദകമാര്‍, കെ.എസ്. രഘു, പി.വി.ബിജു, ശ്രീഹരി കര്‍ത്ത, അമ്പിളി സജീവന്, നിഷി ശശിധരന്, റിന്‍ഷിദ ഷിഫാജ്, സെക്രട്ടറി ബ്രീസി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ നാല് സ്കൂളുകള്‍ക്ക് ചടങ്ങില്‍ ട്രോഫി നല്കി ആദരിച്ചു.