തരംഗ് 2കെ25 സംഘടിപ്പിച്ചു
1575531
Monday, July 14, 2025 1:07 AM IST
ചൂണ്ടൽ: നഴ്സിംഗ് എഡ്യുക്കേഷൻ ഫോറം ആനുവൽ കൾച്ചറൽ മീറ്റ് തരംഗ് 2കെ25 ചൂണ്ടൽ സെന്റ് ജോസഫ്സ് നഴ്സിംഗ് സ്കൂളിൽ സംഘടിപ്പിച്ചു.
നഴ്സിംഗ് എഡ്യുക്കേഷൻ ഫോറം മുൻ പ്രസിഡന്റ് സിസ്റ്റര്‍ കാതറിൻ പോൾ സിഎംസി ഉദ്ഘാടനംചെയ്തു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അസി. ഡയറക്ടർ ഫാ. ജോയ്സൺ ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു മുഖ്യാതിഥിയായി. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ, ചൂണ്ടൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റര്‍ ചെറുപുഷ്പം സിഎംസി, വാർഡ് മെമ്പർ നാൻസി ആന്റണി, പ്രിൻസിപ്പല്‍ സിസ്റ്റര്‍ ഡോ. ലിസാ പോൾ സിഎംസി, വി.ജെ ലിനറ്റ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ 14 നഴ്സിംഗ് സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാർഥികൾ മീറ്റിൽ പങ്കെടുത്തു. മത്സരങ്ങളിൽചൂണ്ടൽ സെന്റ് ജോസഫ്സ് ആശുപത്രി നഴ്സിംഗ് സ്കൂള്‍ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി. അമല നഴ്സിംഗ്, പാവറട്ടി സാൻ ജോസ് നഴ്സിംഗ് എന്നീ സ്കൂളുകൾ രണ്ടാംസ്ഥാനം പങ്കിട്ടു. കുന്നംകുളം മലങ്കര ഓർത്തോഡോക്സ് നഴ്സിംഗ് സ്കൂൾ മൂന്നാംസ്ഥാനം കരസ്ഥമാക്കി.