അണുകുടുംബങ്ങളിലെ വൈകാരിക അരക്ഷിതത്വം കുട്ടികൾക്കു ദോഷമാകുന്നു: മന്ത്രി ആർ. ബിന്ദു
1575401
Sunday, July 13, 2025 8:22 AM IST
മാള: അണുകുടുംബങ്ങളിലെ വൈകാരിക അരക്ഷിതത്വം കുട്ടികൾക്ക് ദോഷകരമായി മാറുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. മേലഡൂരിൽ അക്ഷരഗണിതം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മാള വിദ്യാഭ്യാസ ഉപജില്ല സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയായ അക്ഷരഗണിതം പദ്ധതിയിലൂടെ ഉപജില്ലയിലെ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികളും അക്ഷരവും ഗണിതവും സ്വായത്തമാക്കിയതിന്റെ പ്രഖ്യാപനമാണ് നടന്നത്. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡെയ്സി തോമസ്, റോമി ബേബി, പ്രിൻസി ഫ്രാൻസിസ്, കെ.ആർ. ജോജോ, നിഷ ഷാജി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. കെ. സുരേഷ് സ്വാഗതവും എച്ച്എം ഫോറം പ്രസിഡന്റ് റോബി ജോസ് നന്ദിയും പറഞ്ഞു.