സ്വകാര്യബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ചു
1575837
Tuesday, July 15, 2025 2:03 AM IST
ചാലക്കുടി: സ്വകാര്യബസ് യാത്രക്കാരിയുടെ മൂന്നേകാൽ പവന്റെ സ്വർണമാല സ്ത്രീമോഷ്ടാക്കൾ പൊട്ടിച്ചു കൊണ്ടുപോയി. പൊയ്യ മേലൂക്കാടൻ സോമസുന്ദരന്റെ ഭാര്യ രാധികയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. പൊയ്യയിൽ നിന്നും ചാലക്കുടിയിലേക്കു വരികയായിരുന്ന സ്വകാര്യബസിലാണ് മോഷണം നടന്നത്.
ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറങ്ങിയ രാധിക മേലൂരിൽ ജോലിസ്ഥലത്തെത്തിയപ്പോഴാണ് മാല മോഷണംപോയ വിവരം അറിയുന്നത്. ചാലക്കുടിയിലെത്തി സ്വകാര്യ ബസുകാരെ വിവരം അറിയിച്ചു. ഉടനെ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസിൽ കയറിയ സ്ത്രീ ബസിൽനിന്നു രാധിക ഇറങ്ങുന്ന സമയത്തു മാല കട്ട് ചെയ്ത് എടുക്കുന്നതാണ് കണ്ടത്. പോലീസിൽ പരാതി നല്കി. തമിഴ്നാട് സ്ത്രീമോഷണസംഘമാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.