വാഴാനി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി
1575417
Sunday, July 13, 2025 8:24 AM IST
പുന്നംപറമ്പ്: വാഴാനി ഡാമിലേക്കുള്ള വനത്തിൽനിന്നുള്ള നീരൊഴുക്ക് സുഗമമാക്കി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലെ ഉൾവനമേഖലയിലെ പ്രധാന ചോലകളായ കക്കുംചോല ഉൾപ്പടെയുള്ളവയാണ് വൃത്തിയാക്കിയത്.
ഡാം അസി.എൻജിനീയർ പി.എസ്. സാൽവിൻ, ഓവർസിയർ പി.എം. വിവേക് എന്നിവരുടെ നേതൃത്വത്തിൽ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും ചേർന്നാണ് വാഴാനി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്.