ഇന്റർസ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിനു തുടക്കം
1574993
Saturday, July 12, 2025 1:24 AM IST
ഇരിങ്ങാലക്കുട: 32ാം ഡോണ്‍ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെന്റിനും ഇന്റർ സ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെന്റിനും തുടക്കമായി.
ഡോണ്‍ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ വി.എ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, അഡ്മിനിസ്ട്രേറ്റർ ഫാ. ജിനോ കുഴിതൊട്ടിയിൽ, സ്പിരിച്ച്വൽ ആനിമേറ്റർ വർഗീസ് ജോണ്‍ പുത്തങ്ങാടി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.പി. ഓമന, പരിശീലകൻ സൗമ്യ ബാനർജി എന്നിവർ സന്നിഹിതരായിരുന്നു.