ജില്ലാ പോലീസ് സഹകരണ സംഘം: വിദ്യാഭ്യാസ പുരസ്കാര വിതരണം
1575530
Monday, July 14, 2025 1:07 AM IST
തൃശൂർ: ജില്ലാ പോലീസ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ-സ്പോർട്സ് അവാർഡ് വിതരണവും സർവീസിൽനിന്നു വിരമിച്ചവർക്കുള്ള ആദരവും കേരള പോലീസ് അക്കാദമി ഡയറക്ടർ പി. വാഹിദ് ഉദ്ഘാടനംചെയ്തു. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിച്ചു. സംഘം പ്രസിഡന്റും സിറ്റി പോലീസ് കമ്മീഷണറുമായ ആർ. ഇളങ്കോ വിരമിച്ച സംഘാംഗങ്ങളെ ആദരിച്ചു.
കേരളവർമ കോളജ് അസി. പ്രഫസർ അരുണ്‍ കരിപ്പാൽ, സഹകരണസംഘം വൈസ് പ്രസിഡന്റ് പി. രാജു, ബോർഡ് അംഗങ്ങളായ കെ.ഐ. വിത്സണ്, പി.കെ. ജോസ്, എം.വി. അനിലൻ, കെ.എ. യൂസഫ്, ഇ.ജെ. പ്രിയ, പി.ഐ. മൻസൂർ, കെ.ജെ. ജോർജ് വർഗീസ്, സി.ജി. ദിനി, ഷിബു ജോർജ്, പി.പി. അനീഷ്, ഇ.വി. സ്മിത, സംഘം സെക്രട്ടറി എം.എസ്. ഷീന എന്നിവർ പങ്കെടുത്തു.