വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണസംഘത്തിന് പുരസ്കാരം
1575415
Sunday, July 13, 2025 8:24 AM IST
വടക്കാഞ്ചേരി: ജില്ലയിലെ ഏറ്റവുംമികച്ച സഹകരണസംഘത്തിനുള്ള ഒന്നാംസ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനവും വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണസംഘത്തിന് ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹകരണവകുപ്പിന്റെ നിക്ഷേപസമാഹരണ യജ്ഞത്തിൽ തുടർച്ചയായി തലപ്പിള്ളി താലൂക്കിൽ ഒന്നാംസ്ഥാനം സംഘത്തിന് തന്നെയാണന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സംഘത്തിലെ മുഴുവൻ മെമ്പർമാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയതായും ഭാരവാഹികൾപറഞ്ഞു.
അങ്കമാലിയിൽനടന്ന അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിൽ സഹകരണമന്ത്രി വി.എൻ. വാസവനിൽനിന്നു പുരസ്കാരം ഏറ്റുവാങ്ങി. പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് ടി.പി. ഗിരീശൻ, വൈസ് പ്രസിഡന്റ് പി.എൻ. വൈശാഖ്, ഡയറക്ടർ വി.ജി. സുരേഷ്കുമാർ, സെക്രട്ടറി എം.എം. ലൈല എന്നിവർ പങ്കെടുത്തു.