മുഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് നാടിനു സമര്‍പ്പിച്ചു
1575840
Tuesday, July 15, 2025 2:03 AM IST
പടിയൂര്‍: പടിയൂര്‍ പഞ്ചായത്തിലെ മുഴുവഞ്ചേരി തുരുത്ത്- ചക്കരപ്പാടം പാലം റോഡ് നാടിനു സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും മന്ത്രിയുമായ ആര്. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 30ലക്ഷം രൂപ ചെലവഴിച്ചാണ് പടിയൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുഴുവഞ്ചേരിതുരുത്ത് -ചക്കരപ്പാടം പാലം റോഡ് നിര്‍മിച്ചത്.
266 മീറ്റര്‍ നീളത്തില്‍ എട്ട് മീറ്റര്‍ വീതിയിലാണ് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുഴുവഞ്ചേരി തുരുത്ത് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു.
പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പ്രേമവത്സന്‍, വാര്‍ഡ് മെമ്പര്‍ കെ.വി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.