പാലയൂർ തീർഥകേന്ദ്രത്തിൽ തർപ്പണത്തിരുനാളിനു തുടക്കം
1574981
Saturday, July 12, 2025 1:24 AM IST
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണത്തിരുനാളിന് ഇന്നുതുടക്കം. ദീപക്കാഴ്ചയുടെ സ്വിച്ച്ഓൺ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ നിർവിച്ചു. ഫാ. പ്രവീൺ ചിറയത്ത് മുഖ്യകാർമികനായി അർപ്പിച്ച ദിവ്യബലിക്കുശേഷം സംഘടിപ്പിച്ച വേദിയിലായിരുന്നു സ്വിച്ച് ഓൺ.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
പാലയൂർ ഇടവകയിലെ പ്രവാസി കൂട്ടായ്മയാണ് ദീപലങ്കാരം ഒരുക്കിയതെന്നു കൺവീനർ കെ.ജെ. യേശുദാസ്, ജോയിന്റ്് കൺവീനർ പിയൂസ് ചിറ്റിലപ്പിള്ളി എന്നിവർ അറിയിച്ചു. വർണമഴയ്ക്ക് കൺവീനർ അഡ്വ. ഇ. എം. സാജൻ, ജോയിന്റ് കൺവീനർ എൻ.ആർ. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.
ഇന്നു രാവിലെ മുതൽ വീടുകളിലേക്ക് എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് 5.30ന്റെ ദിവ്യബലിക്കുശേഷം കൂടുതുറക്കൽ ശുശ്രുഷ. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനാകും. രാത്രി 10ന് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് സമാപനം. തുടർന്ന് വർണമഴ. 11.30 വരെ ബാന്റ്വാദ്യസംഗമം.
നാളെ രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന. ഇന്നും നാളെയും തിരുനാൾ ഭക്ഷ ണം പാഴ്സലായി ലഭിക്കും.