ജര്‍മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് സന്ദര്‍ശിച്ചു
1575400
Sunday, July 13, 2025 8:22 AM IST
കോട്ടപ്പുറം: തികച്ചും സൗജന്യമായി തൊഴില്‍ സാധ്യതകള്‍ നല്കുന്ന ജര്‍മന്‍ എംപ്ലോയേഴ്സ് ടീം കിഡ്സ് കാമ്പസ് സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ജോലി കരാര്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. കിഡ്സ് കാമ്പസില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടെയും സംശയങ്ങള്‍ക്ക് ഉത്തരങ്ങളും നല്കി.
കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശേരി എല്ലാവരെയും സ്വാഗതം ചെയ്യതു. ഇന്റര്‍നാഷണല്‍ ലാംഗേ്വജ് അക്കാദമി സെന്റര്‍ കൊ-ഒാഡിനേറ്റര്‍ ഫാ. സിജില്‍ മുട്ടിക്കല്‍, കൊച്ചി രൂപത ലാംഗേ്വജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. പ്രസാദ് കത്തിപ്പറമ്പില്‍, കിഡ്സ് അസി. ഡയറക്ടര്‍ ഫാ. ബിയോണ് തോമസ് കോണത്ത്, ഫാ. എബ്നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.