സ്വയംസഹായസംഘങ്ങൾക്ക് ഒരുകോടിയുടെ വായ്പ
1574986
Saturday, July 12, 2025 1:24 AM IST
തൃശൂർ: അതിരൂപത സാമൂഹികക്ഷേമ വിഭാഗമായ സാന്ത്വനം സംസ്ഥാനസർക്കാരിന്റെ പിന്നാക്കവിഭാഗ വികസന കോർപറേഷൻവഴിയുള്ള (കെഎസ്ബിസിഡിസി) ഒരുകോടി രൂപയുടെ വായ്പാവിതരണവും വനിതാസംരംഭക പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു.
അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സാന്ത്വനം കാൻകെയർ പരിപാടിയുടെ കാൻസർപ്രതിരോധത്തിനുള്ള ബോധവത്കരണ സെമിനാറും നടത്തി. കെഎസ്ബിസിഡിസി ചെയർമാൻ അഡ്വ. ഉദയൻ പൈനാക്ക്, തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, കെഎസ്ബിസിഡിസി തൃശൂർ എജിഎം വേണുഗോപാൽ. തൃശൂർ മാതൃവേദി പ്രസിഡന്റ് ഉജ്വല ബാബു, ജോസ് വട്ടക്കുഴി, സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡിക്സണ്‍ കൊളന്പ്രത്ത് എന്നിവർ പ്രസംഗിച്ചു.