കേരളവർമയെ പ്ലാസ്റ്റിക്മുക്തമാക്കാൻ പൂർവവിദ്യാർഥി സംഘടന
1575414
Sunday, July 13, 2025 8:24 AM IST
തൃശൂർ: കേരളവർമ കോളജ് കാന്പസ് പ്ലാസ്റ്റിക്മുക്തമാക്കാനുള്ള നടപടികൾക്കു പൂർവവിദ്യാർഥിസംഘടന തുടക്കംകുറിക്കുന്നു. സംഘടനാസ്ഥാപകൻ പ്രഫ. എൻ.ഡി. സുബ്രഹ്മണ്യന്റെ ഓർമദിനത്തോടനുബന്ധിച്ച് 14, 15 തീയതികളിലാണു പരിപാടി.
14നു രാവിലെ ഒന്പതിന് കോളജ് ഓഡിറ്റോറിയത്തിൽ മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. പി. ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കാന്പസിലെ മാലിന്യംശേഖരിച്ച് തരംതിരിച്ച് കോർപറേഷൻ ദ്രുതകർമസേനയ്ക്കു കൈമാറുകയാണു ചെയ്യുക.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് സത്യൻ, സെക്രട്ടറി മധുസൂദനൻ, അഡ്വ. കെ.കെ. ഗോപിനാഥ്, ശിവൻ, നാരായണസ്വാമി എന്നിവർ പങ്കെടുത്തു.