വിദ്യാഭ്യാസ അവാർഡ് ദാനം
1575397
Sunday, July 13, 2025 8:22 AM IST
ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമാക്കിയ വ്യാപാരികളുടേയും വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ചുമട്ടുതൊഴിലാളികളുടെ മക്കൾക്കും അവാർഡ് നൽകി ആദരിച്ചു.
കേരള വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ ട്രഷററും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ ഉദ്ഘടനവും സമ്മാനദാനവും നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, ടൗൺ ചുമട്ടു തൊഴിലാളി യൂണിയൻ ലീഡർമാരായ ഷാജഹാൻ, ജിജു കൊടിയൻ, യൂത്ത്വിംഗ് പ്രസിഡന്റ് ലിന്റോ തോമസ്, വനിതാ വിംഗ് പ്രസിഡന്റ് സിന്ധു ബാബു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷണ്മുഖൻ, ആൻമരിയ ജോസ് പോൾ, ഇന്ദ്രജ, അസോസിയേഷൻ വൈസ് പ്രസിഡന്റ്് ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ്, ഗോവിന്ദൻ കുട്ടി ,ഡേവിസ് വെളിയത്, റെയ്സൺ ആലൂക്ക, ജോബി മേലെടത്ത്, ആന്റോ മേനച്ചേരി, ആന്റോ എരിഞ്ഞേരി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി നഗരസഭ
ചാലക്കുടി: നഗരസഭ സംഘടിപ്പിച്ച വിജയോത്സവം മഹാത്മാഗാന്ധി എക്സലൻസ് അവാർഡ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
നഗരസഭ അതിർത്തിയിൽ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ ഉന്നതവിജയം നേടിയ വിദ്വാർഥികളേയും നൂറുശതമാനം വിജയം നേടിയ 10 വിദ്യാലയങ്ങളേയും അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എം.എം. അനിൽകുമാർ, കെ.വി. പോൾ, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, യുഡിഎഫ് ലീഡർ ബിജു ചിറയത്ത്, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, മുൻ ചെയർപേഴ്സൺമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്, ആലീസ് ഷിബു, വാർഡ് കൗൺസിലർ നിത പോൾ, സെക്രട്ടറി കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഡോ. നിജോ ജോസഫ് പുതുശേരി മോട്ടിവേഷൻ ക്ലാസ് നയിച്ചു.
സെന്റ് മേരീസ് എച്ച്എസ്എസില്‍ വിജയാഘോഷം
ഇരിങ്ങാലക്കുട: സെന്റ്് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയാഘോഷം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അനുമോദന പ്രഭാഷണം നടത്തി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, മാനേജ്മെന്റ്് ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ്് ബൈജു കൂവപ്പറമ്പില്‍, ഹൈസ്കൂള്‍ എച്ച് എം റീജ ജോസ്, സ്കൂള്‍ അഭ്യുദയകാംക്ഷി പി.പി. റപ്പായി, ഒഎസ്എ പ്രസിഡന്റ്് എം.ജി. ജീന്‍സണ്‍, സ്റ്റാഫ് സെക്രട്ടറി ജിന്സണ് ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധി സി.ബി. ക്രിസ്റ്റഫര്‍, പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍നിന്ന് കരോളിന് വില്സന്, കോമേഴ്സ് വിഭാഗത്തില്‍നിന്ന് അര്‍ച്ചന എസ്. നായര്‍, പ്രോഗ്രാം കണ്‍വീനര്‍ ഷോബി ജോയ് എന്നിവര്‍ സംസാരിച്ചു.