സിബിഎസ്ഇ ഓള് കേരള ട്രെയിനിംഗ് ഡോ. രാജു ഡേവിസ് സ്കൂളില്‍
1574995
Saturday, July 12, 2025 1:24 AM IST
മാള: സിബിഎസ്ഇയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടറിയേറ്റ് ട്രെയിനിംഗ് ആന്‍ഡ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓള്‍കേരള ട്രെയിന്‍ ദി ട്രെയ്നേഴ്സ് പ്രോഗ്രാം ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും നൂറോളം പ്രധാനാധ്യാപകരും മുതിർന്ന അധ്യാപകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.
നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്ത് വരാന്‍പോകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി രാജ്യത്തൊട്ടാകെ പതിനായിരം ടീച്ചര്ട്രെയിനര്മാരെ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
സിബിഎസ്ഇ സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവി എച്ച്. അന്നപൂരണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു. ഡല്‍ഹി ഐഎസ്ടിഎം ഡയറക്ടര്‍ വിപിന്‍കുമാര്‍ ഭാര്‍ഗവ, ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സീനിയര്‍ ട്രെയിനര്‍ ബി.ആര്. പ്രസന്നകുമാര്‍, വസന്തി ത്യാഗരാജ് എന്നിവര്‍ ട്രയിനിങ്ങിന് നേതൃത്വം നല്കി. സ്കൂള്‍ ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പൽ ഇ.ടി. ലത, അഞ്ജു വി.മേനോന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ചിത്ര എസ് നായര്‍ മുഖ്യാതിഥിയായിരിക്കും.