ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനംചെയ്തു
1575843
Tuesday, July 15, 2025 2:03 AM IST
പറപ്പൂർ: തോളൂർ ഗ്രാമപഞ്ചായത്ത് നിർമാണം പൂർത്തിയാക്കിയ ഗ്യാസ് ക്രിമറ്റോറിയം ശാന്തിതീരത്തിന്റെ ഉദ്ഘാടനം നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി ആമുഖ പ്രസംഗം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ ലില്ലി ജോസ്, ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, കെ.ജി പോൾസൺ, വി.കെ രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.