വിശ്വാസം പരസ്നേഹപ്രവൃത്തിയിലേക്ക് എത്തുന്പോഴേ പൂര്‍ണമാകൂ: മാര്‍ പോളി കണ്ണൂക്കാടന്‍
1574991
Saturday, July 12, 2025 1:24 AM IST
ഇരിങ്ങാലക്കുട: പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
വിശ്വാസപരിശീലന വര്‍ഷത്തിലെ അവാര്‍ഡുകള്‍ നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, മതബോധന സെക്രട്ടറി സിസ്റ്റര്‍ മരിയെറ്റ്, രൂപത ആനിമേറ്റര്‍ പി.എഫ്. ആന്റണിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
വിശ്വാസ പരിശീലന അധ്യാപനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍, 10, 12 ക്ലാസ് ഉന്നതവിജയം നേടിയവര്‍, സ്കോളര്‍ഷിപ്പ് റാങ്കുകാര്‍, മിഷന് ക്വസ്റ്റ് ജേതാക്കള്‍, 2024-25 വിശ്വാസ പരിശീലന വര്‍ഷത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ബെസ്റ്റ് വിശ്വാസപരിശീലന സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍, പത്ത് ഫോറോനകളില്‍ നിന്നുള്ള ബെസ്റ്റ് ഇന്റന്‍സീവ് ഫെയ്ത് ലാബുകള്‍, കൈയെഴുത്തു മാസിക മത്സരത്തില്‍ വിജയികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.