ചാലക്കുടി ടൗൺ റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം
1575541
Monday, July 14, 2025 1:07 AM IST
ചാലക്കുടി: ടൗൺ റോട്ടറി ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ വേണുഗോപാലമേനോൻ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് പി.ഡി. ദിനേശ് അധ്യക്ഷനായിരുന്നു.
പുതിയ പ്രസിഡന്റായി അഡ്വ. കെ. കുഞ്ഞുമോനും, സെക്രട്ടറിയായി മൻഹർ മൻസൂർ, ട്രഷററായി അഡ്വ. സുനിൽ കളരിക്കൽ എന്നിവർ സ്ഥാനമേറ്റു.
2025 വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. വിആർ പുരം സ്വദേശിയായ ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് ലാപ്ടോപ്പ് നൽകികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ച്ത്.
മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഗവർണർ ഡേവിസ് കോനുപ്പറമ്പൻ, ജോജു പതിയാപറമ്പിൽ, അഡ്വ. കെ. കുഞ്ഞുമോൻ, ടി.സി.സത്യൻ, വിപിൻ വിജയൻ, ജീസസ് ചാക്കോ, സംഗീത് സജിലേഷ് ബാലൻ, മൻഹർ മൻസൂർ, അനീഷ് കുഞ്ഞപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.