മൺമറഞ്ഞവരെ സ്മരിച്ച് തർപ്പണത്തിരുനാളിന് സമാപനം
1575847
Tuesday, July 15, 2025 2:03 AM IST
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ മാർ തോമാശ്ലീഹായുടെ തർപ്പണത്തിരുനാൾ ഭക്തിനിർഭരമായ പ്രദക്ഷിണത്തോടെ സമാപിച്ചു. പ്രദക്ഷിണത്തിന് സെന്റ് കുര്യാക്കോസ്, സെന്റ് സെബസ്റ്റ്യാനോസ് എന്നിവരു ടെ തിരുസ്വരൂപങ്ങളും എഴുന്നള്ളിച്ചു.
തിരുനാൾദിനത്തിൽ രാവിലെനടന്ന തിരുക്കർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, ഫാ. ക്ലിന്റ് പാണേങ്ങാടൻ കാർമികത്വംവഹിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് മൈനർ സെമിനാരി റെക്ടർ ഫാ. ജോയ് പുത്തൂർ മുഖ്യകാർമികനായിരുന്നു.
അതിരൂപത വൈസ് ചാൻസലർ റവ.ഡോ. ഷിജോ ചിരിയങ്കണ്ടത്ത് സന്ദേശംനൽകി. ഉച്ചകഴിഞ്ഞ് തളിയക്കുളക്കരയിൽനടന്ന ദിവ്യബലിക്കും സമൂഹമാമോദീസയ്ക്കും സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനായിരുന്നു. ഫാ. അഗസ്റ്റിൻ കുളപ്പുറം, ഫാ. മാനുവൽ എന്നിവർ സഹകാർമികത്വംവഹിച്ചു. വൈകീട്ടുനടന്ന സമാപന ദിവ്യബലിക്ക് ഇടവക അംഗങ്ങളായ ഫാ. ദിജോ ഒലക്കേങ്കിൽ, ഫാ. ജോൺപോൾ ചെമ്മണ്ണൂർ എന്നിവർ കാർമികരായി. തുടർന്ന് തിരുനാൾപ്രദക്ഷിണം നടത്തി. തുടർന്ന് വർണമഴയും മെഗാ ബാൻഡ്ഷോയുമുണ്ടായി.
മൺമറഞ്ഞവർക്കായി ഇന്നലെ രാവിലെ തിരുക്കർമങ്ങൾ അർപ്പിച്ചു. രാത്രി ഗാനമേളയുണ്ടായി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, സിസ്റ്റർ റോസ്മേരി, ജനറൽ കൺവീനർ ടി.ജെ. ഷാജു, ട്രസ്റ്റിമാരായ പി.എ. ഹൈസൺ, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, സേവ്യർ വാകയിൽ, സെക്രട്ടറിമാരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ, കൺവീനർമാരായ തോമസ് വാകയിൽ, ഇ.എം. സാജൻ, എൻ.കെ. ജോൺസൻ, സി.ഡി. ജോസ്, ഫ്രാൻസി ചൊവ്വല്ലൂർ, സൈജോ സൈമൺ, ഇ.എ. തോമസ്, സി.വി. വിൻസന്റ്, സി.ഡി. ഫ്രാൻസിസ്, ജെഫിൻ ജോണി, ജെറിൻ ജോസ്, ജോഫി പാലയൂർ തുടങ്ങിയവർ നേതൃത്വംനൽകി.