കുട്ടന്‍കുളം നവീകരണം; സാങ്കേതികാനുമതി തേടി പൊതുമരാമത്ത്
1535774
Sunday, March 23, 2025 7:03 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴക്കേനടയിലുള്ള കുട്ടന്‍കുളം നവീകരണത്തിന് സാങ്കേതികാനുമതിക്കായി മതിപ്പുചെലവ് സമര്‍പ്പിച്ച് പൊതുമരാമത്ത് കെട്ടിടവിഭാഗം. ഇതിനു മുന്നോടിയായി കുളത്തിനു ചുറ്റുപാടുമുള്ള ഭാഗത്തും കുളത്തിലും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയശേഷം ഡെപ്യൂട്ടി എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ എസ്റ്റിമേറ്റാണ് ഇപ്പോള്‍ സാങ്കേതികാനുമതിക്കായി പൊതുമരാമത്തുവകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചത്.
കുട്ടന്‍കുളത്തിന്റെ ഇടിഞ്ഞുവീണ തെക്കേ മതിലടക്കം നാലരികിലും മതില്‍കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനാണ് പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നാലുകോടി രൂപയാണ് പൊതുമരാമത്തുവകുപ്പിന് അനുവദിച്ചിരിക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും കുട്ടന്‍കുളത്തിന്റെയും ചരിത്രപ്രാധാന്യവും സാംസ്കാരിക പശ്ചാത്തലവും പാരിസ്ഥിതിക സവിശേഷതകളും കണക്കിലെടുത്താണ് നവീകരണം നടത്തുകയെന്ന് മന്ത്രി ആര്. ബിന്ദു നേരത്തെ അറിയിച്ചിരുന്നു.