ബസ് കണ്ടക്ടറെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ
1601876
Wednesday, October 22, 2025 6:59 AM IST
കയ്പമംഗലം: ശ്രീനാരായണപുരം വെന്പല്ലൂരിൽ ബസ് തടഞ്ഞ് കണ്ടക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രമിനൽകേസിൽ പ്രതികളും സ്റ്റേഷൻ റൗഡികളുമായ മൂന്നുപേരെ വട്ടവടയിൽ നിന്നു പോലീസ് പിടികൂടി. പടിഞ്ഞാറേ വെന്പല്ലൂർ അസ്മാബി കോളജ് സ്വദേശികളായ ചള്ളിയിൽ വീട്ടിൽ ഷിബിൻ(30), ചള്ളിയിൽ വൈശാഖ് കുമാർ (35), പടിഞ്ഞാറേ വെന്പല്ലൂർ ദുബായ് റോഡ് സ്വദേശി പാറപറന്പിൽ വീട്ടിൽ റാണപ്രതാപ്(34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം വട്ടവടയിൽനിന്നു പിടികൂടിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 9.40ന് അഴീക്കോട്-തൃപ്രയാർ റൂട്ടിലോടുന്ന ഷാജി എന്ന ബസിലെ കണ്ടക്ടറായ വലപ്പാട് ചാമക്കാല സ്വദേശി കാവിൽ തെക്കേവളപ്പിൽ വിനീഷിനെ ആരകമിച്ച കേസിലാണ് അറസ്റ്റ്.
ഷിബിനും വൈശാഖും അഞ്ച് ക്രിമിനൽസേസുകളിലും റാണപ്രതാപ് അഞ്ച് അടിപിടിക്കേസുകളിലും പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐ പ്രദീപൻ, ഗ്രേഡ് സീനിയർ സിപിഒമാരായ പ്രബിൻ, ഷനിൽ, സിപിഒ ബേബി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.