മതിലകം പഞ്ചായത്ത് വികസനസദസ്
1601871
Wednesday, October 22, 2025 6:59 AM IST
പാപ്പിനിവട്ടം: മതിലകം ഗ്രാമപഞ്ചായത്തിൽ വികസനസദസ് സംഘടിപ്പിച്ചു. ഇ.ടി. ടൈസണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വികസനരേഖയുടെ പ്രകാശനം എംഎൽഎയും, സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷത്തെ വികസനറിപ്പോർട്ട് ഇന്േറണൽ വിജിലൻസ് ഓഫീസർ മിജോയ് മൈക്കിളും മതിലകം ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വർഷത്തെ വികസനറിപ്പോർട്ട് സെക്രട്ടറി രാമദാസും അവതരിപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, വൈസ് പ്രസിഡന്റ് ഹഫ്സ ഒഫൂർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷീജ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മതിലകം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.