നട്ടെല്ലിനു കാൻസർ: നിർധനയുവതിക്ക് സുമനസുകളുടെ സഹായംവേണം
1601861
Wednesday, October 22, 2025 6:58 AM IST
തിരുവില്വാമല: നട്ടെല്ലിനു കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവതി സുമനസുകളുടെ കാരുണ്യം തേടുന്നു. തിരുവില്വാമല പട്ടിപ്പറമ്പ് അരക്കമല കോളനി മണികണ്ഠന്റെ ഭാര്യ ലതിക (39)യാണ് തുടർ ചികിത്സയ് ക്കു സഹായം തേടുന്നത്. ഇടുപ്പ് വേദനയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിയതാണ് യുവതി.
ഓപ്പറേഷനെത്തുടർന്ന് കാൻസറാന്നെന്നു സ്ഥിരീകരിച്ചു.
രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ഡോക്ടർമാർ തുടർ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്കു പറഞ്ഞയച്ചു. ഇവരുടെ ഭർത്താവ് മണികണ്ഠൻ കൂലിപ്പണിക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മണികണ്നും ലതികയും ഏഴു വയസുകാരിയായ മകളുമടങ്ങുന്ന കുടുബം ഉപജീവനം കഴിച്ചിരുന്നത്. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ലതികയ്ക്ക് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്നില്ല.
മരുന്നിനും തുടർചികിത്സയ്ക്കും വീട്ടുചെലവുകൾക്കുമുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് നിർധന കുടുംബം. ഇവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. തങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി സഹായം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബം. സഹായമെത്തിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പർ : 1601010010 5585 ഫെഡറൽ ബാങ്ക് ഐഎഫ്എസ്സി കോഡ് FDRL0001601 ഫോ ൺ: 9605143931 (ഗുഗിൾപേ).