തൃ​ശൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സം​വ​ര​ണ ഡി​വി​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​പ്ര​കാ​രം ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന 30 ഡി​വി​ഷ​നു​ക​ളി​ലാ​യി 16 ഡി​വി​ഷ​നു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

സം​വ​ര​ണ ഡി​വി​ഷ​നു​ക​ൾ:

പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം -16 ആ​ളൂ​ർ, 30 ക​ട​പ്പു​റം. പ​ട്ടി​ക​ജാ​തി സം​വ​ര​ണം - 25 ചേ​ർ​പ്പ്. സ്ത്രീ​സം​വ​ര​ണം - 01 വ​ട​ക്കേ​ക്കാ​ട്, 03 ചൂ​ണ്ട​ൽ, 04 എ​രു​മ​പ്പെ​ട്ടി, 05 വ​ള്ള​ത്തോ​ൾ​ന​ഗ​ർ, 07 ചേ​ല​ക്ക​ര, 08 വാ​ഴാ​നി, 11 പൂ​ത്തൂ​ർ, 12 ആ​മ്പ​ല്ലൂ​ർ, 14 അ​തി​ര​പ്പി​ള്ളി, 19 പ​റ​പ്പൂ​ക്ക​ര, 22 വെ​ള്ളാ​ങ്കല്ലൂ​ർ, 27 അ​ന്തി​ക്കാ​ട്, 28 ത​ളി​ക്കു​ളം.