ത​ളി​ക്കു​ളം: കാ​ന​ഡ​യി​ൽ നി​ന്ന് ഒ​മാ​നി​ലെ​ത്തി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ത​ളി​ക്കു​ളം ഹൈ​സ്‌​കൂ​ളി​ന് പ​ടി​ഞ്ഞാ​റ് പൊ​ക്കാ​ല​ത്ത് ഹാ​ഷിം അ​ബ്ദു​ൽ ഖാ​ദ​ർ (37) ആ​ണ് മ​രി​ച്ച​ത്.

സ​ലാ​ല​യി​ലെ ഐ​ൻ ജ​ർ​സീ​സ് വാ​ദി​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ന​ഡ​യി​ൽ നി​ന്നും സൗ​ദി​യി​ലെ​ത്തി ഉം​റ ക​ഴി​ഞ്ഞ്‌ സ​ലാ​ല​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ സ​മീ​പ​ത്തേ​ക്ക്‌ വ​ന്ന​താ​യി​രു​ന്നു.

കു​ടും​ബസ​മേ​തം വാ​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ഹാ​ഷിം മു​ങ്ങി​പ്പോ​വു​ക​യി​രു​ന്നു. പി​താ​വ്: അ​ബ്ദു​ൽ ഖാ​ദ​ർ. മ​താ​വ്‌: പൗ​ഷ​ബി.

ഭാ​ര്യ: ഷ​രീ​ഫ. ര​ണ്ട് മ​ക്ക​ളു​ണ്ട്.