യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
1601872
Wednesday, October 22, 2025 6:59 AM IST
കാട്ടൂർ: യുവാവിനെ ഇരുന്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ കർണൻ(34) ആണ് അറസ്റ്റിലായത്. 2018 ഏപ്രിൽ 14നു പടിയൂരിൽവച്ച് പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭി(31)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഈ സംഭവത്തിൽ നേരത്തേഅറസ്റ്റിലായ കർണൻ ജാമ്യമെടുത്ത് വിചാരണനടപടികളിൽ സഹകരിക്കാതെ വിദേശത്തേക്കു കടക്കുകയുമായിരുന്നു. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐമാരായ സബീഷ്, ബാബു, സിപിഒമാരായ വിപിൻ, വിഷ്ണു, കൃഷ്ണദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.