കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധന്‍മാരുടെ തി​രു​ശേ​ഷി​പ്പു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് രൂ​പ​താ മെ​ത്രാ​ൻ ഡോ: ​അം​ബ്രോ​സ് പു​ത്ത​ൽ​വീ​ട്ടി​ൽ പ്ര​തി​ഷ്ഠാ​ക​ർ​മം നി​ർ​വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ഡോ​മി​നി​ക് പി​ൻ​ഹീ​റോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഈ​ശോ​യു​ടെ വി​ശു​ദ്ധ​കു​രി​ശി​ന്േ‍​റ​യും പു​തി​യ​ത​ല​മു​റ​യി​ലെ കാ​ർ​ലോ അ​ക്കു​ത്തി​സി​ന്േ‍​റ​തു​ൾ​പ്പെ​ടെ 1500 തി​രു​ശേ​ഷി​പ്പു​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ടു​ക്കി ജി​ല്ല​ക്കാ​ര​നും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ വി​യാ​ഡോ രൂ​പ​ത​ക്കാ​ര​നു​മാ​യ ഫാ. ​എ​ഫ്രേ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ലി​ൽ തി​രു​ശേ​ഷി​പ്പു​ക​ൾ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ഇ​ന്ന് ഉ​ച്ച​യോ​ടെ സ​മാ​പി​ക്കും.