ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു
1601859
Wednesday, October 22, 2025 6:58 AM IST
പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കടിക്കാട് ഗവ. എച്ച് എസ് എസ് പുന്നയൂർക്കുളം ആർആർഎംയു പി സ്കൂൾ എന്നിവടങ്ങളിലായിട്ടാണ് മേളകൾ നടക്കുന്നത്. 96 സ് കൂളുകളിൽ നിന്നായി 3350 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. പ്രവൃത്തിപരിചയ , ഐ ടി , ഗണിത ശാസ്ത്രമേളകൾ കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ശാസ്ത്ര, സാമൂഹ്യശാസ് ത്രമേളകൾ പുന്നയൂർക്കുളം ആർആർപിയുപി സ്കൂളിലും നടക്കും.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അധ്യക്ഷനായിരുന്നു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്് ജാസ്മിൻ ഷഹീർ, ഗ്രീഷ്മ സനോജ് ,പ്രേമ സിദ്ധാർത്ഥൻ, എഇഒ വി.ബി. സിന്ധു, സ്കൂൾ പ്രിൻസിപ്പൽ പി. എസ്. സന്തോഷ്, പി. എസ്. അലി, പിടിഎ പ്രസിഡന്റ് വി. താജുദ്ധീൻ, ടി.എം.ലത, പോളി ഫ്രാൻസിസ്, ടി.എം. ബിന്ദു, കെ. എസ്. സു ഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.