കെസിവൈഎം കലോത്സവം: മൂന്നുമുറി ഇടവക ഒന്നാമത്
1601870
Wednesday, October 22, 2025 6:59 AM IST
ആളൂർ: ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ഒരുക്കിയ നിറവ് 2025 യുവജനകലോത്സവത്തിൽ 290 പോയിന്റുകളുമായി മൂന്നുമുറി കെസിവൈഎം യൂണിറ്റിനു കിരീടം. 247 പോയിന്റുകളുമായി ആനത്തടം കെസിവൈഎം യൂണിറ്റ് രണ്ടാംസ്ഥാനവും 209 പോയിന്റുമായി കൊടകര കെസിവൈഎം യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ആനത്തടം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ ആനത്തടം സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ നടന്ന കലോൽസവത്തിൽ 36 ഇനങ്ങളിലാണു മത്സരം നടന്നത്. 31 ഇടവകകളിലെ കെസിവൈഎം യൂണിറ്റുകളിൽനിന്നായി 1200ൽ അധികം പേർ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. പൊതുസമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
രൂപതാ ചെയർമാൻ ഫ്ളെറ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. അജോ പുളിക്കൻ, വൈസ് ചെയർപേഴ്സണ്‍ ഡയാന ഡേവിസ്, നിറവ് കലോത്സവം കോഡിനേറ്റർ നിഖിൽ ലിയോണ്‍സ്, ആനത്തടം വികാരി ഫാ. വർഗീസ് അരിക്കാട്ട്, ആനത്തടം കെസിവൈഎം പ്രസിഡന്റ് നോയിൽ സിബി എന്നിവർ സംസാരിച്ചു.