ചാലക്കുടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി ആറിന്
1508864
Tuesday, January 28, 2025 1:47 AM IST
ചാലക്കുടി: നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി ആ റിന് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. ചാലക്കുടി ഡി എഫ്ഒക്കാണ് തെരഞ്ഞെടുപ്പ് ചുമതല. രാവിലെ 11 ന് കൗൺസിൽ ഹാളിൽ ചെയർമാൻ തെരഞ്ഞെടുപ്പും തുടർന്ന് സത്യപ്രതിജ്ഞയും നടക്കും.
യുഡിഎഫ് തീരുമാനപ്രകാരം 28 അംഗങ്ങളുള്ള കോൺഗ്രസിലെ ഷിബു വാലപ്പനാണ് അടുത്ത ചെയർമാൻ. യുഡിഎഫിലെ ധാരണയനുസരിച്ച് ചെയർമാൻ എബി ജോർജ് രാജിവച്ചതിനെത്തുടർന്നാണു ചെയർമാൻ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബുവിനാണ് ഇപ്പോൾ ചെയർമാന്റെ താത്കാലിക ചുമതല.
വൈസ് ചെയർപേഴ്സൻ സ്ഥാ നം ഒഴിയുന്നത് സംബന്ധിച്ച് ആലീസ് ഷിബു പാർട്ടി നേതൃത്വത്തിനു കത്തുനൽകിയിട്ടുണ്ട്. പുതിയ ചെയർമാന്റെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സ്ഥാനത്ത് തുടരാനാണു പാർട്ടിനേതൃത്വം നിർദേശിച്ചിട്ടുള്ളത്. നേരത്തേ വി.ഒ.പൈലപ്പൻ ചെയർമാൻ സ്ഥാ നം ഒഴിഞ്ഞ അവസരത്തിലും വൈസ് ചെയർപേഴ്സണാ യിരുന്ന സിന്ധു ലോജുവും പുതിയ ചെയർമാന്റെ തെരഞ്ഞെടുപ്പിനുശേഷമാണ് സ്ഥാനം ഒഴിഞ്ഞത്.
അടുത്ത വൈസ് ചെയർപേഴ്സൺ ആരാവും എന്നത് സംബന്ധിച്ചു പാർട്ടി നേതൃത്വം തീരുമാനമെടുത്തിട്ടില്ല. ചെയർമാൻ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.