ബസിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു
1509372
Thursday, January 30, 2025 12:00 AM IST
ചിറ്റാട്ടുകര: ബസിലേക്ക് ഓടിക്കയറുന്നതിനിടെ കാൽവഴുതി വീണ് ബസിനടിയിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. എളവള്ളി പറയ്ക്കാട് സ്വദേശി പറങ്ങനാട്ട് പീതാംബരന്റെ മകൻ ധനേഷ്(കണ്ണൻ - 39) ആണ് മരിച്ചത്.
ഗുരുവായൂർ - മറ്റം - തൃശൂർ റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടറായിരുന്നു. ചൊവ്വാഴ്ച രാവിലെ എളവള്ളി കടവല്ലൂർ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. യാത്രക്കാർ കയറിയതിനു ശേഷം വിസിലടിച്ച് ബസിന്റെ മുൻ വാതിൽ വഴി ഓടിക്കയറുന്നതിനിടയിൽ പെട്ടെന്ന് കാൽ വഴുതി വീണ് ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു.
പോലീസ് നടപടികൾക്കു ശേഷം സംസ്കാരം നടത്തി. അമ്മ: രമണി. ഭാര്യ: സന്ധ്യ. മക്കൾ: വൈഗ, വൈഷ്ണവി(ഇരുവരും ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ).