സ്കൂള്കെട്ടിടത്തിനു ശിലാസ്ഥാപനം നടത്തി
1509119
Wednesday, January 29, 2025 2:05 AM IST
വെള്ളിക്കുളങ്ങര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്ഫണ്ടില്നിന്നുള്ള ഒരുകോടി രൂപ വിനിയോഗിച്ച് വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് കെ.കെ. രാമചന്ദ്രന് എംഎല്‍എ ശിലാസ്ഥാപനംനടത്തി.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരംസമിതി അധ്യക്ഷരായ വി.എസ്. നിജില്‍, ഷൈബി സജി, പഞ്ചായത്ത് അംഗങ്ങളായ ചിത്ര സൂരജ്, ദിവ്യ സുധീഷ്, കെ.എസ്. സൂരജ്, പ്രധാനാധ്യാപിക ഷൈനി ജോണ്‍ എന്നിവര്‍ സംസാരിച്ചു.