കൊ​ട​ക​ര: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച ഉ​ണ്ട​പ്പ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട​ക​ര പ​ഴ​മ്പി​ള്ളി സ്വ​ദേ​ശി ഇ​രി​ങ്ങ​പ്പി​ള​ളി വീ​ട്ടി​ല്‍ ര​മേ​ഷ് (36) അ​റ​സ്റ്റി​ലാ​യി.

ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് നി​ല​നി​ല്‍​ക്കെ ചാ​ല​ക്കു​ടി, പ​രി​യാ​രം , കൊ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ച്ച് ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട​ക​ര​യി​ലെ വ​ധ​ശ്ര​മ കേ​സു​ക​ളി​ലും അ​ടി​പി​ടി കേ​സു​ക​ളി​ലും ചാ​ല​ക്കു​ടി​യി​ലെ അ​ടി​പി​ടി കേ​സി​ലും പു​തു​ക്കാ​ട് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പ്ലാ​സ പൊ​ളി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.