എ​രു​മ​പ്പെ​ട്ടി: മ​ര​ത്തം​കോ​ട് സ്കൂ​ള്‍ എ​ന്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​യ്ത നെ​ല്‍​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ആ​ല​ത്തൂ​ര്‍ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ട​ങ്ങൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ അ​ര​ഏ​ക്ക​ര്‍ വ​രു​ന്ന വ​യ​ലി​ലാ​ണ് നെ​ല്‍​കൃ​ഷി ചെ​യ്ത​ത്. ഞാ​റു​ന​ട്ട​തും വ​ള​മി​ട്ടു പ​രി​പാ​ലി​ച്ച​തും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. പി​ടി​എ, എ​സ്എം​സി, ഒ​എ​സ്എ എ​ന്നീ സ​മി​തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. നെ​ല്ല് അ​രി​യാ​ക്കി പ്ര​ദേ​ശ​ത്തു വി​ല്‍​പ്പ​ന ന​ട​ത്താ​നും ഇ​തി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന പ​ണം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വി​നി​യോ​ഗി​ക്കാ​നു​മാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ തു​ണി​സ​ഞ്ചി​യു​ടെ കൈ​മാ​റ്റ​വും എം​പി നി​ര്‍​വ്വ​ഹി​ച്ചു.

ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മീ​ന സാ​ജ​ന്‍ അ​ധ്യ​ക്ഷ​യാ​യി. ചൊ​വ്വ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ന്‍​സി വി​ല്യം​സ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ജ​ലീ​ല്‍ ആ​ദൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​കെ. മ​ണി, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​ന ര​മേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ടെ​സി ഫ്രാ​ന്‍​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ജു​ല അ​ബ്ദു​ള്‍ വ​ഹാ​ബ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ജി, പ്രി​ന്‍​സി​പ്പ​ല്‍ വി. ​സ്മി​ത, ഹെ​ഡ്മി​സ്ട്ര​സ് കെ.​കെ. ര​ശ്മി, പാ​ട​ശേ​ഖ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ. ​വി​ജ​യ​ന്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​എ. വി​നീ​ത തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.