മാ​ള: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ 42 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കി​ട്ട് ആ​റി​നു ര​ണ്ടാ​മൂ​ഴം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വേ​ദി​യി​ൽ ന​ട​ക്കും. ന​ട​ൻ സ​ലിം​കു​മാ​ർ ഉ​ദ്ഘാ​ട​ക​നാ​കും. ഹോ​ളി ഗ്രേ​സി​ലെ നാ​ലു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. എം​ടി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം നാ​ലു​കെ​ട്ട്, ര​ണ്ടാ​മൂ​ഴം, വാ​ന​പ്ര​സ്ഥം, കാ​ലം എ​ന്നീ പേ​രു​ക​ളാ​ണ് വേ​ദി​ക​ൾ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന്

നാ​ലു​കെ​ട്ട്: ഭ​ര​ത​നാ​ട്യം, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്.
ര​ണ്ടാ​മൂ​ഴം: കോ​ൽ​ക്ക​ളി, ദ​ഫ് മു​ട്ട്, മി​മി​ക്രി, മൈം, ​അ​റ​ബ​ന​മു​ട്ട്, ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട്.
വാ​ന​പ്ര​സ്ഥം: മോ​ണോ ആ​ക്ട്, പ​ദ്യം ചൊ​ല്ല​ൽ, ക​ഥാ​പ്ര​സം​ഗം.
കാ​ലം: ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ​സം​ഗീ​തം
എ​ല്ലാ വേ​ദി​ക​ളി​ലും രാ​വി​ലെ 9.30 മു​ത​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.