ചേ​ല​ക്ക​ര: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 1.99 കോ​ടി രൂ​പ​യു​ടെ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് യു.​ആ​ര്‍. പ്ര​ദീ​പ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ടൂ​റി​സം​വ​കു​പ്പി​ന്‍റെ പ്രോ​ജ​ക്ട് ആ​യ ചേ​ല​ക്ക​ര ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കാ​ളി​യാ​റോ​ഡ് ജാ​റം, പ​ഴ​യ​ന്നൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, തി​രു​വ​ല്വാ​മ​ല ക്ഷേ​ത്രം, വാ​ഴാ​ലി​ക്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്രം, വ​ര​വൂ​ര്‍ ത​ളി ക്ഷേ​ത്രം, ദേ​ശ​മം​ഗ​ലം ഊ​റോ​ളി ബ​ണ്ട്റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്തു​തീ​ര്‍​ക്കു​മെ​ന്ന് എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​യാ​യ കി​ഡ്ക്(​കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍), എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു. കു​ടി​വെ​ള്ള​സം​വി​ധാ​നം, ട്രീ​ബേ​സ്, സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍, ഡ്രെ​യ്നേ​ജ്, വേ​സ്റ്റ് ബി​ന്‍, സ്ട്രീ​റ്റ് ലൈ​റ്റ്, ശു​ചി​മു​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് എ​ല്ലാ​യി​ട​ത്തും ഒ​രു​ക്കു​ന്ന​ത്. ഈ ​പ്ര​വൃ​ത്തി മാ​ര്‍​ച്ചി​നു മു​മ്പ് ചെ​യ്തു​തീ​ര്‍​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ പാ​ഞ്ഞാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ത​ങ്ക​മ്മ, സ്റ്റാ​ന്‍​ഡം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ​ഴ​യ​ന്നൂ​ര്‍ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്രേം​വാ​സ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജ​മാ​ലു​ദ്ധീ​ന്‍, കി​ഡ്ക് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ ശ​ര​ത്ത്, രാ​ഹു​ല്‍, കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ നി​ധീ​ഷ്, തി​രു​വി​ല്വാ​മ​ല ദേ​വ​സ്വം മാ​നേ​ജ​ര്‍ വി​ജ​യ​കു​മാ​ര്‍, തി​രു​വി​ല്വാ​മ​ല ദേ​വ​സ്വം അ​സി. ക​മ്മീ​ഷ​ണ​ര്‍ കെ.​കെ. ക​ല, വി​നോ​ദ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍​മാ​രാ​യ ശാ​ലി​നി, സി.​പി. സു​നി​ല്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.