കൂടപ്പുഴ തടയണയുടെ ഷട്ടർ മാറ്റിസ്ഥാപിക്കാൻ നടപടി
1508666
Sunday, January 26, 2025 7:43 AM IST
ചാലക്കുടി: ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയുടെ ഷട്ടർ മാറ്റി സ്ഥാപിക്കാനും അപകടങ്ങൾ ഒഴിവാക്കാനും നടപടി ആരംഭിച്ചു. റോയി പോൾ മേച്ചേരി ജില്ലാ കളക്ടർക്ക് നൽകി പരാതിയെ തുടർന്ന് ഇറിഗേഷൻ വകപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തടയണയിൽ ഒരു ലക്ഷം രൂപയോളം ചെലവിൽ സ്ഥാപിച്ച തെങ്ങുതടിയാണ് ഷട്ടറായി ഉപയോഗിക്കുന്നത്. ഇതുവഴി വൻതോതിൽ ജലം ഒഴുകി പോകുകയാണ്. വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് തടികളുടെ ഇടയിൽ കുടുങ്ങി ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഷട്ടർ സ്ഥാപിക്കും. തടയണയുടെ മുകളിലൂടെ വാഹനങ്ങൾ പോകുന്നത് തടയുന്നതിന് പുഴയുടെ ഇരുകരകളിലും തടസങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.