വടക്കാഞ്ചേരി-പാര്‍ളിക്കാട് വില്ലേജ് ഓഫീസും സ്മാര്‍ട്ടാകും
1509126
Wednesday, January 29, 2025 2:05 AM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരി -പാര്‍ളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസും സ്മാര്‍ട്ടാകുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി ഉയര്‍ത്തുന്ന പദ്ധതിയില്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനെയും ഉള്‍പ്പെടുത്തിയതായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അറിയിച്ചു. സംസ്ഥാനത്തെ 44 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കാന്‍ സര്‍ക്കാര്‍ 29.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 45 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസിനു ലഭിക്കുക.
വടക്കാഞ്ചേരി മണ്ഡലത്തിലെ അഞ്ഞൂര്- കൈപ്പറമ്പ് -തങ്ങാലൂര്‍, എങ്കക്കാട് -കരുമത്ര - വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. മണലിത്തറ തെക്കുംകര ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് ഓഫീസാക്കാന്‍ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇതിനുപുറമേ നാലാമതായി വടക്കാഞ്ചേരി പാര്‍ളിക്കാട് വില്ലേജ് ഓഫീസും സ്മാര്‍ട്ടാകും.