നഴ്സുമാരുടെ വാർഷിക കൂട്ടായ്മ
1508855
Tuesday, January 28, 2025 1:47 AM IST
തൃശൂർ: അതിരൂപതയിലെ കാത്തലിക് നഴ്സുമാരുടെ സംഘടനയായ സിഎൻജിഎടിയുടെ നേതൃത്വത്തിൽ ജൂബിലി മിഷൻ ആശുപത്രിയിൽ നഴ്സുമാരുടെ വാർഷിക കൂട്ടായ്മ നടത്തി. അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
സിഎൻജിഎടി ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, വികാരി ജനറാൾ മോണ്‍. ജോസ് വള്ളൂരാൻ, ബസലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, സിഎൻജി കേരള പ്രസിഡന്റ് സിസ്റ്റർ സോണിയ എഫ്ഡിസിസി, സിസ്റ്റർ സിനി അന്ന എന്നിവർ പ്രസംഗിച്ചു. ഡോ. ആൻ കരോളിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും വിവിധ ആശുപത്രികളിൽ നിന്നുള്ള നഴ്സുമാർ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. നാനൂറോളം നഴ്സുമാർ പങ്കെടുത്തു.