ചെണ്ടകൊട്ടി പരസ്യപ്പെടുത്തി, കെട്ടിടമുറികള്‍ പിടിച്ചെടുത്തു
1509117
Wednesday, January 29, 2025 2:05 AM IST
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി വാടകനല്‍കാതെ പ്രവര്ത്തനംതുടര്ന്ന കെട്ടിടമുറികള്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ആമീന്‍മാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ചെണ്ടകൊട്ടി പരസ്യപ്പെടുത്തി.
വല്ലക്കുന്ന് സെന്ററിനടുത്തുള്ള പൊട്ടത്തുപറമ്പില്‍ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരില്‍നിന്നു എഴുവര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിന്റോ ജോണ്‍ മൂന്നുമുറികള്‍ വാടകയ്ക്കെടുത്തിരുന്നു. അഞ്ചുമാസത്തിനുശേഷം വാടക കൊടുക്കാനോ, ഒഴിയാനോ, തയാറാകാത്ത സാഹചര്യത്തിലാണ് കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചത്. ഇതിനകം വാടക ബാക്കി പതിനൊന്നുലക്ഷം രൂപയായി ഉയര്‍ന്നു.
മുറികള്‍ ഒഴിയാന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി മൂന്നുവര്‍ഷം മുമ്പ് ഉത്തരവിട്ടു. ഇതിനെതിരെ വാടകക്കാരന് മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ഹര്ജികള്തള്ളി. കെട്ടിട മുറികള്‍ ഒഴിയാന്‍ 2024 നവംബറില്‍ ഹൈക്കോടതി ഉത്തരവായി. ഇന്നലെ ഉച്ചയോടെ കോടതി ആമീന്‍മാരുടെ നേതൃത്വത്തില്‍ മുറികളുടെ പൂട്ടുപൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ആളൂര്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു.