ഭക്ഷ്യ വിഷബാധ;അഞ്ചുപേർ ആശുപത്രിയിൽ
1508667
Sunday, January 26, 2025 7:43 AM IST
കാളമുറി: കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ചു പേരെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് പറയുന്നു.