തൃ​ശൂ​ർ: പു​രാ​ത​ന ഗു​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധ​മാ​യ എ​ല്ലോ​റ ഗു​ഹ​ക​ളു​ടെ കാ​ലാ​തീ​ത​മാ​യ സൗ​ന്ദ​ര്യ​വും സാം​സ്കാ​രി​ക​പൈ​തൃ​ക​വും പ്ര​ചോ​ദ​ന​മാ​ക്കി ചി​ത്ര​കാ​ര​ൻ ശേ​ഖ​ർ അ​യ്യ​ന്തോ​ൾ ല​ളി​ത​ക​ല അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഒ​രു​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

രാ​വ​ണ​ൻ, വ​രാ​ഹം, സിം​ഹ​ങ്ങ​ൾ, ഗ​ണ​പ​തി, ദാ​രി​ക​ൻ അ​ട​ക്കം ഗു​ഹ​യി​ൽ ക​ണ്ട ശി​ല്പ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് ക​ലാ​കാ​ര​ൻ ഇ​വി​ടെ. അ​ക്രി​ലി​ക്കി​ൽ മി​ക്സ​ഡ് മീ​ഡി​യം​കൊ​ണ്ട് ഒ​രു​ക്കി​യ ത​ന്‍റേ​തു​മാ​ത്ര​മാ​യ അ​യ്യ​ൻ ശൈ​ലി​യി​ലൂ​ടെ​യാ​ണ് ശേ​ഖ​ർ ചെ​റു​തും വ​ലു​തു​മാ​യ 30 ൽ​പ്പ​രം ചി​ത്ര​ങ്ങ​ൾ​ക്കു നി​റം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് ക്ഷേ​ത്ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും​മാ​ത്രം വി​രി​ഞ്ഞി​രു​ന്ന ചാ​യ​ക്കൂ​ട്ടു​ക​ളി​ൽ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് പു​രാ​ത​ന ഗു​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​ടം​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് പ​ഴ​യ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തു വ​ര​ച്ച ചി​ത്ര​വും 30 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് കേ​വ​ലം ഒ​രു രൂ​പ​യ്ക്കു ന​ൽ​കി​യി​രു​ന്ന ലാ​ൻ​ഡ്സ്കേ​പ്പ് മി​നി​യേ​ച്ച​ർ ആ​ർ​ട്ട് വ​ർ​ക്കു​ക​ളാ​യ ആ​ശം​സാ​കാ​ർ​ഡു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഡി​ജി​റ്റ​ൽ ആ​ർ​ട്ട് വ​ർ​ക്കു​ക​ളും, ജീ​വ​ൻ തു​ടി​ക്കു​ന്ന ഓ​യി​ൽ പെ​യി​ന്‍റി​ൽ തീ​ർ​ത്ത പോ​ർ​ട്രെ​യ്റ്റ് ചി​ത്ര​ങ്ങ​ളും അ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളു​മാ​യി ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഇ​തി​നോ​ട​കം​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി.

ദേ​ശീ​യ - സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ക​ലാ​കാ​ര​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.

സ്വ​ന്തം ലേ​ഖ​ക​ൻ