ക്ഷേത്രത്തില്‍നിന്നും ഉരുളികള്‍ കവര്‍ന്ന ബംഗാളി മോഷ്ടാക്കള്‍ പിടിയില്‍
1508670
Sunday, January 26, 2025 7:43 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ വൈക്കം ക്ഷേത്രത്തില്‍നിന്ന് 12,000 രൂപ വിലവരുന്ന ഉരുളികള്‍ കവര്‍ന്ന ബംഗാള്‍ സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍. സാഗര്‍ഖാന്‍ (36), മുഹമ്മദ് സഹദ് (18), റോണിഖാന് (34) എന്നിവരെയാണ് റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നിർദേശപ്രകാരം സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ക്ഷേത്രവാതില്‍ പൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. കഴിഞ്ഞ 21 നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആക്രി എടുക്കാന്‍ വരുന്ന ബംഗാള്‍ സ്വദേശികളാണെന്ന് വ്യക്തമായിരുന്നു. മതിലകം പള്ളിവളവിലൂടെ പടിയൂര്‍ ഭാഗത്തേക്കു മറ്റൊരു മോഷണത്തിനായി പോകുകയായിരുന്ന ഇവരെ വേഷംമാറി പോലീസ് പിന്തുടര്ന്ന് വളവനങ്ങാടി സെന്ററില്‍വച്ച് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തത്തില് ഇവരെ ബംഗാളില്‍നിന്നും കേരളത്തിലേക്കു കൊണ്ടുവന്നു പിന്തുണ നല്കി കളവുമുതലുകള്‍ വില്ക്കാന് സഹായിക്കുന്ന രണ്ടുപേരെക്കൂടി അസ്മാബി കോളജിനു സമീപത്തുനിന്നും പിടികൂടി. തൊണ്ടിമുതലുകള്‍ പോലീസ് കണ്ടെടുത്തു.
അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ ബാബു, സനദ്, രാധാകൃഷ്ണന്, അസാദ്, ധനേഷ്, നിബിന്, ബിന്നല്‍, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു