എ​രു​മ​പ്പെ​ട്ടി: കൃ​ഷി, തൊ​ഴി​ല്‍, ഗ്രാ​മ​വി​ക​സ​നം, യു​വ​ജ​ന​ക്ഷേ​മം, ആ​രോ​ഗ്യം എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2025-26 വ​ര്‍​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ക​ട​ങ്ങോ​ട്, ചി​റ​മ​നേ​ങ്ങാ​ട്, ഇ​യ്യാ​ല്‍ വി​ല്ലേ​ജി​ല്‍ ക​ളി​സ്ഥ​ലം വാ​ങ്ങ​ല്‍, സീ​നി​യ​ര്‍ ഗ്രൗ​ണ്ട് വി​ക​സ​നം, ഗ്രൗ​ണ്ടി​നു ക​വാ​ടം, ഗ്യാ​ല​റി നി​ര്‍​മ്മാ​ണം, ഓ​പ്പ​ണ്‍​ജിം, വ​നി​താ ജിം ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങ​ല്‍, അ​ങ്ക​ണ​വാ​ടി​ക്കു സ്ഥ​ലം​വാ​ങ്ങ​ല്‍ തുടങ്ങി നി​ര​വ​ധി​ പ​ദ്ധ​തി​ക​ള്‍ സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ച്ചു. കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് മീ​ന സാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ലീ​ല്‍ ആ​ദൂ​ര്‍ ക​ര​ട് വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​മ​ണി രാ​ജ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​​ന്‍റ് പി.​എ​സ്. പു​രു​ഷോ​ത്ത​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ല​ളി​താ ഗോ​പി, ബ്ലോ​ക്ക് മെ​മ്പ​ര്‍ കെ.​കെ. മ​ണി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ടി.​പി ലോ​റ​ന്‍​സ്, ബീ​ന ര​മേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.