മേലൂർ കാലടി ശിവക്ഷേത്രത്തിൽ തിരുവുത്സവം
1508655
Sunday, January 26, 2025 7:43 AM IST
മേലൂർ: കാലടി ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഫെബ്രുവരി നാലുവരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
28ന് രാവിലെ ദ്രവ്യകലശം. വൈകിട്ട് 6.30ന് കൊടിയേറ്റം നടക്കും. എട്ടിന് മെഗാഹിറ്റ് ബാലെ. 29ന് രാവിലെ 10.30ന് ഉത്സവബലി. രാത്രി 7ന് സംഗീതകച്ചേരി. 30ന് രാവിലെ 9ന് ശീവേലി. രാത്രി 7ന് കഥകളി. 31ന് രാവിലെ 9ന് ശീവേലി. രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ. ഒന്നിന് രാവിലെ 9ന് ശീവേലി. രാത്രി 7ന് കലാപരിപാടികൾ. രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. രണ്ടിന് വലിയ വിളക്ക് നടക്കും. രാവിലെ 9നും വൈകിട്ട് 4നും ശീവേലി, രാത്രി 7ന് തൃക്കാലടിയപ്പൻ സേവാകീർത്തി പുരസ്കാരം പരേതനായ ചാലക്കുടി രാമൻനായരുടെ ഓർമ്മകൾക്ക് സമർപ്പിക്കും.
തുടർന്ന് തായമ്പക. രാത്രി 9ന് വിളക്കിനെഴുന്നള്ളിപ്പ്. 3ന് രാവിലെ 9ന് ശീവേലി, രാത്രി 7ന് വൈദേഹി സുരേഷിൻ്റെ സോപാനസംഗീതം, രാത്രി 8ന് പള്ളിവേട്ട. 4ന് രാവിലെ അഞ്ചിന്ന് ക്ഷേത്രചടങ്ങുകളെ തുടർന്ന് ആറാട്ട്, കൊടിയിറക്കം. വൈകിട്ട് 6.30ന് തിരുവാതിരക്കളിയും ഒരുക്കിയിട്ടുണ്ട്.