താളൂപ്പാടം സ്മാര്‍ട്ട് അങ്കണവാടി നാടിനു സമര്‍പ്പിച്ചു
1508665
Sunday, January 26, 2025 7:43 AM IST
കൊടകര: മുന്‍ എംപി ടി.എന്‍. പ്രതാപന്റെ വികസന ഫണ്ടില്‍ നിന്നനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടത്ത് നിര്‍മിച്ച ശ്രീദേവി സ്മാര്‍ട്ട് അങ്കണവാടി കേന്ദ്രമന്ത്രി സുരേഷ്ഗോപി നാടിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി , ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അസൈന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സനല ഉണ്ണികൃഷ്ണന്, ഷൈബി സജി, വാര്‍ഡംഗം ലിന്റോ പള്ളിപറമ്പന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.എ.വിജയലക്ഷ്മി, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.